ജലനിധി, ജലജീവന്‍ മിഷന്‍ പദ്ധതികളുടെ നിര്‍വ്വഹണം നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കെ.ആര്‍.ഡബ്യു.എസ്.എ കണ്ണൂര്‍ മേഖല ഓഫീസിനു കീഴില്‍ മാനേജര്‍ ടെക്‌നിക്കല്‍, പ്രോജക്റ്റ് കമ്മീഷണര്‍ എന്നീ തസ്തികകളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത മാനേജര്‍ ടെക്‌നിക്കല്‍ ബി. ടെക്ക് സിവില്‍/ മെക്കാനിക്കല്‍, 8 വര്‍ഷത്തെ ജല വിതരണ പദ്ധതികളുടെ ഡിസൈന്‍, നിര്‍വ്വഹണ ജോലിചെയ്ത പ്രവര്‍ത്തി പരിചയം, കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവര്‍ത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. പ്രോജക്റ്റ് കമ്മീഷണര്‍ ബി.ടെക്ക് (സിവില്‍), രണ്ടു വര്‍ഷത്തെ സിവില്‍ എഞ്ചിനിയറിങ്ങ്/ വാട്ടര്‍ സപ്ലൈ പ്രോജക്റ്റില്‍ ജോലി ചെയ്ത പ്രവര്‍ത്തി പരിചയം. അഭിമുഖം ഫെബ്രുവരി 9 ന് രാവിലെ 10.30 ന് കണ്ണൂര്‍ ജലനിധി ഓഫീസില്‍ നടക്കും. വിലാസം ജലനിധി ഓഫീസ്, ബില്‍ഡിംഗ് നമ്പര്‍ 111/ 253, രണ്ടാം നില, എ.കെ.ജി ഹോസ്പിറ്റലിനു സമിപം, തളാപ്പ്, കണ്ണൂര്‍.
ഫോണ്‍: 0497 2707601, 8281112248.