ഉൽപ്പന്നങ്ങളുടെ കലവറ ഒരുക്കി തുടിതാളം ക്യാമ്പിന് സമാപനം.

0

രണ്ടു ദിവസമായി അരിമുള എ യു പി സ്കൂളിൽ നടന്ന സഹവാസ ക്യാമ്പ് സമാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ 50 വിദ്യാർത്ഥികൾ അടങ്ങുന്ന മൂന്നു ഗ്രൂപ്പുകളായി നാടക കളരി , ഗദ്ദിക,ചിത്രരചന എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. പ്രശസ്ത നാടകകൃത്തും അഭിനേതാവുമായ സുധീഷ് പാനൂർ നാടക കളരിക്ക് നേതൃത്വം നൽകി.ചിത്രരചനക്ക് ഷൈജു കെ മാലൂരും ഗദ്ദികക്ക് ഡി അനീഷും സംഘവും നേതൃത്വം നൽകി. ഗോത്ര കലാകാരി ബിന്ദു ടീച്ചർ ,പ്രശസ്ത നാടൻപാട്ട് കലാകാരൻ മാത്യു മുട്ടത്ത് തുടങ്ങിയവർ വിശിഷ്ട അതിഥികളായി സംഘടിപ്പിക്കപ്പെട്ട ഗോത്ര ഫെസ്റ്റും ക്യാമ്പ് ഫയറും ഏറെ ശ്രദ്ധയാകർഷിച്ചു. സമാപന ദിവസമായ ഇന്ന് യോഗ പരിശീലനം മാസ് ഡ്രില്ല് തുടങ്ങിയവയോടൊപ്പം ചന്ദനത്തിരി നിർമ്മാണം, ബാംബൂ ക്രാഫ്റ്റ് ,മെഴുകുതിരി നിർമാണം, ചോക്ക് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ് ,ബുക്ക് ബൈൻഡിംഗ്, വെജിറ്റബിൾ പ്രിന്റിംഗ് , ക്ലെ മോഡലിംഗ് . വൂളൻ യാൻ ക്രാഫ്റ്റ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരായ വ്യക്തികൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി . തുടർന്ന് നിർമ്മിത ഉൽപ്പന്നങ്ങളുടെ മെഗാ പ്രദർശനവും വിപണനവും വിദ്യാലയത്തിൽ സംഘടിപ്പിച്ചു. സമാപന സംഗമത്തിൽ സജു ജനാർദ്ദനൻ അനുസ്മരണ സമ്മേളനം പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ക്യാമ്പിന്റെ സമാപന സംഗമത്തിൽ പങ്കെടുത്തു.
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top