തൃക്കൈപ്പറ്റ: സ്കൂട്ടറിന് മുന്നിലേക്ക് കാട്ടുപന്നി ചാടിയതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് തൃക്കൈപ്പറ്റ മണിക്കുറ്റിയിൽ ലിബിൻ ജോൺ(30) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടടുത്ത് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചാണ് പന്നി കുറുകെ ചാടിയത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേ മാറ്റി.
തൃക്കൈപ്പറ്റ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നത് കൂടാതെ, ജനങ്ങളുടെ ജീവനും ഭീഷണിയാവുന്ന വിധത്തിൽ വന്യമൃഗശല്യ ഭീതിയിലാണ് നാട്ടുകാർ.