കാട്ടിമൂലയിലെ സ്കൂട്ടർ മോഷ്ടാവ് പിടിയിൽ [ക്ഷേത്രത്തിൽ മോഷണം നടത്തിയതും ഇതേ പ്രതി ].

0

ഫെബ്രുവരി 18 ന് കാട്ടിമൂല മിൽക് സൊസൈറ്റിയുടെ മുൻപിൽ നിന്നും കെ.എൽ 72 1240 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.ഐ പി.പി റോയിയും സംഘവും അറസ്റ്റ് ചെയ്തു. തലപ്പുഴ 42 സ്വദേശി പ്രമോദ് (42) ആണ് പിടിയിലായത്. സ്കൂട്ടർ മോഷ്ടിച്ച് പോകുന്ന വഴി വാളേരി 
ശ്രീ കിരാത മൂർത്തിദേവി ക്ഷേത്രത്തിൻ്റെ വാതിൽ കുത്തിതുറന്ന് വിഗ്രഹത്തിൽ ചാർത്തിയ താലികളും ഇയ്യാൾ മോഷ്ടിച്ചിരുന്നു. ഇതിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തിരുന്നു. മോഷണശേഷം കോഴിക്കോട്ടെത്തിയ പ്രമോദ് പിന്നീട് തലശ്ശേരി വഴി പറശ്ശിനിക്കടവിലേക്ക് രക്ഷപ്പെട്ടു. എസ്.ഐ അശോകൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്ള, രാജേഷ്, സനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top