തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടേയും വിഎച്ച്‌എസ്‌ഇയിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകരുടേയും നിയമനത്തിനുള്ള യോഗ്യതാ നിര്‍ണയ പരീക്ഷയ്ക്ക് ( SET- സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
അവസാന തീയതി ഏപ്രില്‍ 25 വൈകീട്ട് അഞ്ചു മണിവരെയാണ്.
14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയില്‍ ടെസ്റ്റ് നടത്തും.
സര്‍ക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.
അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപ. ഇത് ഓണ്‍ലൈനായി അടയ്ക്കണം.
കേരളത്തിലെ സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്‌പോണ്ടന്‍സ്/ ഓപ്പണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല. പിജി യോഗ്യത നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ ബിഎസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും, ബി എഡ് നേടിയിട്ട് ഇപ്പോള്‍ ഫൈനല്‍ പിജി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സമര്‍പ്പണത്തിന്റെ വിവരങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ക്ക് https://lbsedp.lbscentre.in/setjul23. എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, നന്ദാവനം, തിരുവനന്തപുരം, 695033, ഫോണ്‍ 0471 2560311, lbscentre@gmail.com, വെബ് : www.lbscentre.kerala.gov.in