കൽപ്പറ്റ: കേരള സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് മാർച്ച് 31 ന് കൽപ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിൽ.
രാവിലെ 10 മണി മുതലാണ് തൊഴിൽ മേള നടക്കുക.
കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
നിരവധി കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ അനേകം തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.
പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും പങ്കെടുക്കാവുന്നതാണ്.
50 ലധികം സ്ഥാപനങ്ങളാണ് ജോബ് ഫെസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രമുഖ ഹോസ്പിറ്റലുകൾ, ഐ.ടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമ്മാതാക്കൾ, ടെക്സ്റ്റയിൽസുകൾ , മറ്റ് പ്രമുഖ കമ്പനികൾ , വ്യാപാര സ്ഥാപനങ്ങളുമാണ് തൊഴിലന്വേഷകരെ തേടി ജോബ് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.
യോഗ്യതയുള്ള യുവജനങ്ങൾക്ക് https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തിരം തൊഴിൽ മേളയിൽ അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുവാൻ സാധിക്കാത്ത തൊഴിലന്വേഷകർക്ക് മാർച്ച് 31 ന് നേരിട്ടെത്തി സ്പോട്ട് രെജിസ്ട്രേഷനും ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 79075 65474 , 9847823623,