സംസ്ഥാനത്ത് സകൂള്‍ വാര്‍ഷിക പരീക്ഷകള്‍ വ്യാഴാഴ്ച പൂര്‍ത്തിയായി. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളാണ് ഒടുവില്‍ പൂര്‍ത്തിയായത്.
പ്ലസ് വണ്ണിന് ഇംഗ്ലീഷായിരുന്നു അവസാന പരീക്ഷ. 4.5 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതി. പ്ലസ് ടുവിന് സ്റ്റാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹോംസയന്‍സ് തുടങ്ങിയ വിഷയങ്ങളായിരുന്നു. 66,000 വിദ്യാര്‍ഥികളെഴുതി. എസ്‌എസ്‌എല്‍സി പരീക്ഷ ബുധനാഴ്ച തീര്‍ന്നിരുന്നു.
പരീക്ഷകള്‍ കഴിഞ്ഞാലും വെള്ളിയാഴ്ച വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ വരാം. അധ്യാപകരും സ്കൂളിലെത്തണം. പരീക്ഷാനുഭവങ്ങള്‍ പങ്കുവയ്ക്കാം. പരീക്ഷകളെല്ലാം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നതായാണ് പൊതുവിലയിരുത്തല്‍. മികച്ച വിജയം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് കുട്ടികള്‍. ഉച്ചഭക്ഷണ പദ്ധതി പരിധിയില്‍ ഉള്‍പ്പെട്ട അഞ്ചുകിലോ അരി വാങ്ങാന്‍ ബാക്കിയുള്ള കുട്ടികള്‍ വെള്ളിയാഴ്ച കൈപ്പറ്റണം.
വൈകിട്ട് അഞ്ചോടെ വേനലവധിക്കായി സ്കൂള്‍ അടയ്ക്കും. അവധിക്കാലത്ത് സ്കൂളുകള്‍ എല്‍എസ്‌എസ്, യുഎസ്‌എസ് തുടങ്ങിയ പരീക്ഷകള്‍ക്കായി നിര്‍ബന്ധിത പരിശീലന ക്ലാസ് നല്‍കരുതെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവുണ്ട്.
മൂല്യനിര്‍ണയ ക്യാമ്ബുകള്‍ മൂന്നുമുതല്‍
എസ്‌എസ്‌എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയ ക്യാമ്ബുകള്‍ സംസ്ഥാനത്തെ 70 കേന്ദ്രത്തിലായി ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ നടക്കും. 18,000 അധ്യാപകരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മൂല്യനിര്‍ണയ ക്യാമ്ബുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ അഞ്ചുമുതല്‍ പരീക്ഷാഭവനില്‍ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നുമുതല്‍ മെയ് ആദ്യ വാരംവരെ നടക്കും. 80 മൂല്യനിര്‍ണയ ക്യാമ്ബിലായി 25,000 അധ്യാപകരെയാണ് വിന്യസിച്ചിട്ടുള്ളത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയകേന്ദ്രത്തിലായി 3500 അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇരു ഫലവും മെയ് ഇരുപതിനകം പ്രസിദ്ധീകരിക്കും.