സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരിയെ മര്‍ദിച്ച ബ്രാഞ്ച് മാനേജരെ അറസ്റ്റുചെയ്തു.
നെയ്യാറ്റിൻകരയിൽ പ്രവര്‍ത്തിക്കുന്ന മുളയ്ക്കല്‍ ഏജന്‍സീസിന്റെ ബ്രാഞ്ച് മാനേജര്‍ പനമരം പച്ചിലക്കാട് കുന്നക്കാട്ടുപറമ്പില്‍ ഹൗസില്‍ അരുണ്‍ദാസ്(38) ആണ് അറസ്റ്റിലായത്. മുളയ്ക്കല്‍ ഏജന്‍സീസിലെ ഫീല്‍ഡ്സ്റ്റാഫായ പേരിയ മാമ്പട്ടി ഇടമന ആലകണ്ടിവീട്ടില്‍ നന്ദന(20)യെയാണ് പ്രതി മര്‍ദിച്ചതായി പരാതിയുള്ളത്.
ശമ്പളവും അവധിയും നല്‍കാതെ ജോലിയെടുപ്പിക്കുകയും, വീട്ടില്‍പോകാന്‍ അനുവദിക്കാതെയിരിക്കുകയും ചോദ്യംചെയ്തതിനെ തുടർന്നാണ് സംഭവമെന്നാണ് യുവതിയുടെ പരാതി.
യുവതിയെ അസഭ്യം പറഞ്ഞതിനു പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരില്‍ പോലീസ് കേസ് എടുത്തിട്ടുമുണ്ട്.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍വെച്ചായിരുന്നു മര്‍ദനം.
നന്ദനയെ അരുണ്‍ദാസ് അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്.