നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്, പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

0


ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. 

വാഹനത്തില്‍ പിറകില്‍ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ‌്ക്ക് സ്വീകരിക്കേണ്ട 14 മുന്നറിയിപ്പുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ ആളുകളെ ഇരുത്തുന്നവരോട്.

1. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മക്കള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്തുക്കള്‍ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങള്‍ക്കുണ്ടാവണം.

2. നിങ്ങള്‍ പിറകിലൊരാളെ ഇരുത്തിയുള്ള പരിചയം ഉള്ള ഒരാളായിരിക്കണം.

3. പിറകിലിരിക്കാന്‍ തയ്യാറായ ആളടക്കം ഇരുന്നാല്‍ വാഹനം കൃത്യമായി നിയന്ത്രിക്കാന്‍ കഴിയുമെന്നുറപ്പുണ്ടായിരിക്കണം.

4. നിങ്ങളെ കൂടാതെ പിറകിലുള്ളയാളും BIS മുദ്രയുള്ള ഹെല്‍മെറ്റ് കൃത്യമായി ധരിച്ചു എന്ന് ഉറപ്പാക്കണം.

5. ഫുട്ട് റെസ്റ്റ് (ചവിട്ടുപടി) കൃത്യമായി ഉള്ള വാഹനമാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കണം.

6. പുറകിലെ വീല്‍ പകുതി ഭാഗം കവര്‍ ചെയ്യന്ന തരത്തില്‍ സാരി ഗാര്‍ഡ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.

7.ഇരുവശങ്ങളിലും കാല്‍ വച്ച്‌ ഫുട്ട് റെസ്റ്റില്‍ ചവുട്ടി തന്നെ ഇരുന്നു എന്ന് ഉറപ്പാക്കണം.( ഒരു കാരണവശാലും ഒരു വശം തിരിഞ്ഞ് ഇരിക്കാനനുവദിക്കരുത്)

8. കൃത്യമായി ഹാന്‍ഡ്‌ ഗ്രിപ്പിലോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത തരത്തില്‍ ശരീരത്തിലൊ പിടിച്ചിരിക്കാന്‍ നിര്‍ദ്ദേശിക്കുക.

9. സാരി,ഷാള്‍ തുടങ്ങിയ അയഞ്ഞ് ആടുന്ന വസ്ത്രങ്ങള്‍ ഒതുക്കി കെട്ടി മാത്രം ഇരിക്കാന്‍ ആവശ്യപ്പെടുക, ഇല്ലെങ്കില്‍ അവ വീല്‍ സ്പ്രോക്കറ്റില്‍ കുടുങ്ങി അപകടം സംഭവിക്കാനിടയാകും.

10. ചെറിയ കുട്ടിക ളാണെങ്ങളാണെങ്കില്‍ സേഫ്റ്റി ബെല്‍ട്ട് (Safety Harness )ഉപയോഗിച്ച്‌ നിങ്ങളോട്‌ ചേര്‍ത്ത് ബന്ധിക്കുക.

11. ഒരു കാരണവശാലും ഒന്നില്‍ കൂടുതലാളുകളെ വാഹനത്തില്‍ കയറ്റരുത്.

12.നിയമപരമായിഅനുവദിക്കപ്പെട്ട വേഗതയില്‍ അല്പം കുറച്ച്‌ മാത്രം (സുരക്ഷിത വേഗത ) ഇരട്ട സവാരി നടത്താന്‍ ശ്രദ്ധിക്കുക.

13. ഹമ്ബ്, റിമ്ബിള്‍ സ്ട്രിപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പരമാവധി ശ്രദ്ധിച്ച്‌ വേഗത കുറച്ച്‌ വണ്ടിയോടിക്കുക.

14. നാലു വയസില്‍ താഴെ പ്രായമുള്ള കുട്ടി വാഹനത്തില്‍ ഉണ്ടെങ്കില്‍ വേഗത 40 kmphല്‍ കൂടാന്‍ പാടില്ല.

Tags

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top