പി.എം.2 ആനയെ തുറന്ന് വിടാനുള്ള നീക്കം ഉപേക്ഷിക്കണം
മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി
ഐ സി ബാലകൃഷ്ണൻ എം എൽ എ
സുൽത്താൻ ബത്തേരി: തമിഴ്നാട്ടിൽ നിന്നും 170 കിലോമീറ്റർ സഞ്ചരിച്ച് 2023 ജനുവരി 6 ന് രാത്രിയിൽ സുൽത്താൻ ബത്തേരി നഗരത്തിൽ ഇറങ്ങി ആളുകളെ ആക്രമിക്കുകയും, ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പി എം 2 ആനയെ മയക്ക് വെടിവെച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഞാനും ജനപ്രതിനിധികളും, വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും ഗവൺമെന്റിനെ അറിയിച്ചതിൻ്റെ അടിസ്ഥനത്തിൽ ഗവൺമെൻ്റ് ഉത്തരവ് പ്രകാരം
150 ഓളം വനപാലകരടക്കം രണ്ട് കുങ്കിയാനകളുടെയും സഹായത്തോടു കുടി ജനുവരി 9 തിയ്യതിയാണ് .ആനയെ മയക്കുവെടി വെച്ച് പിടികൂടിയത് ആനയെ മയക്ക് വെടിവെച്ച് പിടികൂടിയതിന് ശേഷം മുത്തങ്ങയിലുളള ആനപ്പന്തിയിൽ അടച്ച് പരിശീലിപ്പിച്ച് വരുന്നതാണ്. പരിശീലനം നൽകി വരുന്ന ആനയെ വീണ്ടും തുറന്ന് വിട്ടാൽ നാട്ടിലിറങ്ങി കൂടുതൽ അക്രമം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ പി.എം.2 ആനയെ യാതൊരു കാരണവശാലും തുറന്ന് വിടാനുള്ള നടപടിയുണ്ടാകരുതെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിലേക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും കത്തിലുടെ ആവിശ്യപ്പെട്ടതായി ഐസി ബാലകൃഷ്ണൻ എംഎൽഎ അറിയിച്ചു