തിരുവനന്തപുരം: മാര്‍ച്ച് നാലിന് നടത്തിയ പിഎസ്‍സി പരീക്ഷ റദ്ദാക്കി.വ്യവസായ പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡില്‍ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്.
പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.ഓണ്‍ലൈന്‍ വിപണിയിലടക്കം യഥേഷ്ടം ലഭ്യമായ 'പ്ളംബര്‍ തിയറി' എന്ന ഗൈഡില്‍ നിന്നാണ് പിഎസ്‌സി 90 ശതമാനവും ചോദ്യങ്ങള്‍ പകര്‍ത്തിയത് എന്നത് വാര്‍ത്തയായിരുന്നു.
2021 സെപ്തംബറിലാണ് പിഎസ്‌സി പ്ളംബര്‍ ഒഴിവുകളിലേയ്ക്ക് വിജ്ഞാപനമിറക്കിയത്.