സഞ്ചരിക്കുന്ന മൃഗാശുപത്രി
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം ഏപ്രില്‍ 8 വരെ പൂതാടി ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും. പ്രവൃത്തി സമയം രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ.
സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേനയോ നേരിട്ടോ ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണം. ഫോണ്‍: 9074583866.
ഗതാഗത നിയന്ത്രണം
ഗോവിന്ദമൂല ബ്രഹ്‌മഗിരി റോഡില്‍ പുനരുദ്ദാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 20 വരെ മഞ്ഞാടി ജംഗഷന്‍ മുതല്‍ ഗോവിന്ദമൂല വരെ ഭാഗികമായി ഗതാഗത തടസ്സമുണ്ടാകുമെന്ന് സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2022 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ ചുണ്ടേല്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഓഫീസ് ആവശ്യത്തിന് വാഹനം കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍: 04936 201110, 8075310462.