കരണി നടവയൽ വരദൂർ പ്രദേശങ്ങളിൽ മിന്നൽ പരിശോധന; മൂന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

0

വയനാട് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കരണി നടവയൽ വരദൂർ പ്രദേശങ്ങളിൽ മിന്നൽ പരിശോധന നടത്തി. രണ്ട് സ്ഥാപനങ്ങളിൽ നിന്നായി മൂന്നര ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ഇരുപതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. പരിശോധനയ്ക്ക് ഷിനോജ് മാത്യു ജോയിന്റ് ഡയറക്ടർ ഓഫീസ് വയനാട്, അനൂപ് കെ എൻഫോഴ്സ്മെന്റ് ഓഫീസർ ശുചിത്വമിഷൻ,വയനാട്, കുഞ്ഞബ്ദുള്ള ടി സീനിയർ ക്ലർക്ക് ജോയിന്റ് ഡയറക്ടർഓഫീസ് വയനാട്, അനീഷ് പോൾ അസിസ്റ്റന്റ് സെക്രട്ടറി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, എ കെ മനോജ് ഹെൽത്ത് ഇൻസ്പെക്ടർ  പി എച്ച് സി വരദൂർ, എന്നിവർ നേതൃത്വം നൽകി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ തുടർ ദിവസങ്ങളിലും കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന്അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top