വൈദ്യുതി ഉപയോഗം കുറയ്‌ക്കണം; നിവര്‍ത്തിയില്ലാതെ വന്നാല്‍ പവര്‍കട്ട്,സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

0



തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി.
ഉപയോഗം ഇനിയും കൂടിയാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.
വൈകുന്നേരങ്ങളില്‍ ഉപയോഗം കുറയ്ക്കണം.
ഉയര്‍ന്ന വിലകൊടുത്താണ് ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ഉപയോഗം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്.
വൈകുന്നേരം വന്നിട്ടാണ് വാഷിംഗ് മെഷീന്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്നത്.അത് നിര്‍ത്തിയാല്‍ നമുക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല.
നാല് ലൈറ്റ് കത്തുമ്ബോള്‍ ഒരു ലൈറ്റ് ഓഫ് ചെയ്താല്‍ നിലവിലെ പ്രശ്‌നം നമുക്ക് പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി നിര്‍ദേശിച്ചു.

ജൂണ്‍ മുപ്പതിനുള്ളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ജൂണ്‍ ഒന്നുവരെയുള്ള ഉല്‍പ്പാദനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപയോഗവും ക്രമാധീതമായി വര്‍ധിച്ചത്.
ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തിലെ വൈദ്യുതി ഉപയോഗം തുടര്‍ച്ചയായ ദിവസങ്ങളില്‍ നൂറു ദശലക്ഷം യൂണിറ്റിലെത്തുന്നത്.ചൊവ്വാഴ്ച്ച മാത്രം ഉപയോഗിച്ചത് 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്.17ാം തിയ്യതി 100.35 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top