ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇന്ന് ഓശാന ഞായര്‍. വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം കുറിക്കും.പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും കുര്‍ബാനയും കുരുത്തോല പ്രദിക്ഷിണവും നടക്കും.
യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പുതിരുനാളിന്റെയും ഓര്‍മ പുതുക്കുന്ന വേളയാണിത്.
യേശു കഴുതപ്പുറത്ത് ജറുസലേമിലേക്ക് പോയതിന്‌റെ ഓര്‍മ പുതുക്കുന്നതാണ് ഓശാന ആഘോഷം.
ക്രിസ്തുവിന്‍റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്‍മ്മ പുതുക്കുന്നതാണ് ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസിള്‍ക്ക് പ്രാര്‍ത്ഥനാ ദിനങ്ങളാണ്.