പൊതുജനങ്ങള്‍ക്കായി മധ്യ വേനല്‍ അവധിക്ക് കെഎസ്‌ആര്‍ടിസി താമരശ്ശേരി യൂണിറ്റ് പ്രത്യേക പാക്കേജുകള്‍ ഒരുക്കുന്നു.
നെല്ലിയാമ്ബതി, മൂന്നാര്‍, ഗവി, മലക്കപ്പാറ, വയനാട്, മൂകാബിക, വാഗമണ്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി.
ഏപ്രില്‍ 10,16,23 തിയ്യതികളില്‍ നെല്ലിയാമ്ബതിയിലെക്കുള്ള യാത്രക്ക് 1300 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുക. ഏപ്രില്‍ 7,14,18,21,28, മൂന്നാറിലെക്ക് ഒരാള്‍ക്ക് 2220 രൂപയും, ഏപ്രില്‍ 6,12,20, ന് ഗവിലെക്ക് ഒരാള്‍ക്ക് 3400 രൂപയുമാണ് ചാര്‍ജ്ജ്. ഏപ്രില്‍ 8,22, മലക്കപ്പാറ യാത്രക്ക് ഒരാള്‍ക്ക് 1200 രൂപ, ഏപ്രില്‍ 26 ന് നെഫര്‍ട്ടിറ്റി കപ്പല്‍ യാത്രക്ക് ഒരാള്‍ക്ക് 3600 രൂപ, ഏപ്രില്‍ 6,21 തിയ്യതികളില്‍ വയനാട് യാത്രക്ക് ഒരാള്‍ക്ക് 1100 രൂപ എന്നിങ്ങനെയാണ് യാത്ര ചെലവ്. ഏപ്രില്‍ 6,12,20,29 തിയ്യതികളില്‍ വാഗമണ്ണിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 3850 രൂപയാണ് ചെലവ്. ഏപ്രില്‍ 23,30, തിയ്യതികളിലെ നിലമ്ബൂര്‍ യാത്രക്ക് ഒരാള്‍ക്ക് 850 രൂപ, ഏപ്രില്‍ 7 ന് മൂകാബിക യാത്രക്ക് ഒരാള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് താമരശ്ശേരി: 9846100728 , കോഴിക്കോട്: 9544477954 ,തൊട്ടില്‍പ്പാലം; 9048485827, 9961761708, 8589038725 നമ്ബറുകളില്‍ ബന്ധപ്പെടാം.
നാല് യൂണിറ്റുകളുമായി കൈകോര്‍ത്ത് 50 ഓളം ഉല്ലാസയാത്രകള്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ അറിയിച്ചു. 200 ഓളം ട്രിപ്പുകളില്‍ നടത്തി ഒരു കോടിയോളം രൂപ വരുമാനം ആര്‍ജിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പുതിയ യാത്ര പാക്കേജുകള്‍ ഒരുക്കുന്നത്.
യാത്രക്കാര്‍ക്കായി ആധുനിക സൗകര്യമുള്ള ബസ്സുകളും അടിസ്ഥാന സൗകര്യം ഉറപ്പാക്കിയും ജില്ലയില്‍ ആദ്യമായാണ് കെഎസ്‌ആര്‍ടിസി ഒരേസമയം തീര്‍ഥാടനയാത്ര ഉള്‍പ്പെടെ ഉല്ലാസയാത്രകള്‍ നടത്തുന്നുത്. ഈ ഇനത്തില്‍ വലിയ വരുമാനമാണ് കെഎസ്‌ആര്‍ടിസി ലക്ഷ്യമിടുന്നത്.