25 മുതൽ 50 വരെയുള്ള വീടുകൾക്ക് 2 വീതം ആരോഗ്യ സേനാംഗങ്ങളെ നിശ്ചയിച്ച് അവരുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള സ്ക്വാഡ് പ്രവർത്തനം ശക്തമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളിൽ ആരോഗ്യ ജാഗ്രത സന്ദേശമടങ്ങുന്ന നോട്ടീസ് നൽകുന്നതോടൊപ്പം ശുചീകരണം നടത്തുക എന്നതാണ് പദ്ധതിയെ വിത്യസ്തമാക്കുന്നത്. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് 16ാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ , ജെഎച്ച് ഐ ബൈജു എ ജെ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവൃത്തി നടത്തി. തിങ്കളാഴ്ച കൊളഗപ്പാറ മുതൽ കാക്കവയൽ വരെയുള്ള പാതയോര ശുചീകരണ പ്രവർത്തനങ്ങളും ഇതിൻ്റെ തുടർച്ചയെന്നോണം നടക്കും.
വിവിധ രാഷ്ട്രീയ പ്രവർത്തകർ , വ്യാപാരി വ്യവസായി അംഗങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകർ , കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും.