സഞ്ചാരികളെ ആകർഷിച്ച് നഴ്സറിപ്പടിയിലെ സൂര്യകാന്തിപ്പാടം. കാക്കവയൽ നഴ്സറിപ്പടിയിലെ ഈ മനോഹര ദൃശ്യങ്ങൾ സഞ്ചാരികളുടെ മനം നിറക്കുകയാണ്.

0


കാക്കവയൽ:കാലാവസ്ഥയും ,വിലത്തകർച്ചയും നെൽക്കൃഷിയിൽ നിന്നും കർഷകരെ കൃഷിയിൽ നിന്നും പിന്നോട്ടടിക്കുമ്പോഴാണ് പ്രദേശത്തെ കർഷകനായ പ്രശാന്തി ഭവനിൽ രവീന്ദ്രനും കുടുംബവും സൂര്യകാന്തി പരീക്ഷണത്തിലേക്ക് തിരിഞ്ഞത്. മുട്ടിൽ പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീകാന്തിൻ്റെ നിർദ്ദേശപ്രകാരമാണ് ആത്മപദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസം ഡെമോൺസ്ട്രേഷന് കൂടിയായി സൺ ഫ്ലവർ കൃഷി ആരംഭിച്ചത്. വിത്തടക്കം കൃഷിക്കാവശ്യമായ സൗകര്യങ്ങളും മറ്റ് നിർദ്ദേശങ്ങളും പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി പ്രോൽസാഹനത്തിനായി നൽകുന്നുണ്ട്. പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ ശക്തമായ മഴയും കാറ്റും പ്രതികൂലമായതിനാൽ ഭാഗികമായി  മാത്രം പൂവിട്ട സൂര്യകാന്തി പാടത്ത്  ആയിരക്കണക്കിനാളുകളാണ് എത്തിയത്. ദേശീയ പാതയോട് ചേർന്ന കൃഷിയിടമായതിനാൽ പെട്ടെന്ന് തന്നെ സഞ്ചാരികളെ കൃഷിയിടം ആകർഷിക്കുകയാണ് 

വന്യമൃഗശല്യവും, കാലാവസ്ഥാ വ്യതിയാനവുമെല്ലാം കാരണം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് ഇത്തരം ഫാം ടൂറിസം കൃഷി രീതികൾ മാതൃകയാക്കാവുന്നതാണ്.
ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജില്ലയിൽ ഇടക്കാല ടൂറിസം ഡെസ്റ്റിനേഷനായി കാക്കവയൽ നഴ്സറിപ്പടിയിലെ പൂപ്പാടവും മാറിയിരിക്കുകയാണ്. സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നതിനും പൂക്കളും കൃഷിയും സംരക്ഷിക്കുന്നതിനുമായി ആൾക്ക് 10 രൂപാ വീതം പണമീടാക്കിയാണ്  പ്രവേശനമനുവദിച്ചിട്ടുള്ളത്. പൂപ്പാടം സന്ദർശിക്കുന്നതിനായി ഇതര ജില്ലകളിൽ നിന്നും കർണ്ണാടകയിലേക്ക് പോകുന്ന സഞ്ചാരികൾ പൂപ്പാടത്തിൻ്റെ മനോഹാരിത ആസ്വദിച്ച് ഫോട്ടോ ഷൂട്ടിന് ശേഷം മനം നിറഞ്ഞാണ് മടങ്ങുന്നത്.
ഇതോടെ വയനാടിൻ്റെ ഫാം ടൂറിസവും വിജയകരമാണെന്ന് തെളിയിക്കുകയാണ് മുട്ടിൽ പഞ്ചായത്ത് കൃഷി വകുപ്പും കർഷകരും. ടൂറിസം സാധ്യതകൾക്ക് മുതൽകൂട്ടാകുമെന്നതിലുപരി ഉണക്കി വിത്താക്കി വിൽപന നടത്തുന്ന കർഷകന് നിലവിൽ കിലോക്ക് 120 രൂപ വരെ വില ലഭിക്കുമെന്നും ഇവർ പറയുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top