കൊളഗപ്പാറ: യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനം 50 നോമ്പിൻ്റെ 50 ദിനങ്ങളിലും 50 പുണ്യ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന അൻപുള്ള നോവ് - നോമ്പ് പരിപാടിയുടെ ഭാഗമായി കേശദാനം സംഘടിപ്പിച്ചു.. കൊളഗപ്പാറ സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നടന്ന പരിപാടി ജ്യേതിർഗമയ കോർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു.. വികാരി ഫാ. ഷിൻസൺ മത്തോക്കിൽ അധ്യക്ഷത വഹിച്ചു. യൂത്ത് അസോസിയേഷൻ സെക്രട്ടറി എം.എം. അനീഷ്, ട്രസ്റ്റി ബേസിൽ ചെങ്ങമനാടൻ, മുൻ വികാരി ഫാ.മത്തായി മത്തോക്കിൽ, സെക്രട്ടറി സി.വി. പത്രോസ് എന്നിവർ സംസാരിച്ചു.
നിരവധി പേരാണ് തങ്ങളുടെ മുടി ദാനം ചെയ്യാനായി എത്തിയത്. ദാനമായി ലഭിക്കുന്ന മുടി ഉപയോഗിച്ച് ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് നിർമിച്ചു നൽകും.
കമിലസ് സന്യാസ സമൂഹത്തിൻ്റെ നന്മ എന്ന സന്നദ്ധ സംഘടനയും തൃശ്ശൂർ അമല ആശുപത്രിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.