കെല്ലൂർ:കൊമ്മയാട് ടാഗോർ സ്മാരക ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം പൈനാടത്ത് തോമസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു മുഖ്യ പ്രഭാഷണം നടത്തി.
സുനിൽ സെബാസ്റ്റ്യൻ,എം.ജോർജ് മാസ്റ്റർ,ടി. മുഹമ്മദ് നവാസ്,സാനു സൈമൺ,ജോസ്. എം ബിജു പോൾ തുടങ്ങിയവർ സംസാരിച്ചു.
കൊമ്മയാടിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയൊരു ഉണർവും ആവേശവുമായി അവധിക്കാല ക്യാമ്പ് മാറുമെന്ന പ്രതീക്ഷയിലാണ് സംഘടകർ.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ആസൂത്രണം ചെയ്തു വരുന്ന ഗ്രൗണ്ട് നവീകരണമടക്കമുള്ള കാര്യങ്ങൾ യഥാർഥ്യമാവുന്നതോടെ പ്രദേശത്തെ കായിക വളർച്ചക്ക് പുതിയൊരു വഴിത്തിരിവുണ്ടാകുമെന്ന് സംഘടകർ പറഞ്ഞു.