പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നിസ്കാരം നടക്കും ഒരുമാസം നീണ്ട റംസാന്‍ വൃതാനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ഇന്ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കും.
സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന നന്മ ഉയര്‍ത്തിപ്പിടിച്ച് ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ്മയിലാണ് ആഘോഷങ്ങള്‍.
പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക പെരുന്നാള്‍ നിസ്കാരം നടക്കും.
അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള വ്രതം, ഖുര്‍ആന്‍ പാരായണം, ദാനധര്‍മങ്ങള്‍ എന്നിങ്ങനെ മുപ്പത് ദിവസത്തെ അച്ചടക്കമുള്ള ജീവിതം തുടര്‍ന്നുള്ള ദിവസങ്ങളിലും നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്താണ് വിശ്വാസികള്‍ പെരുന്നാളിലേക്ക് കടക്കുന്നത്.
പരസ്പരം ആശ്ലേഷിച്ചും ബന്ധുവീടുകള്‍ സന്ദര്‍ശിച്ചും സ്നേഹം പങ്കിട്ടാണ് ആഘോഷങ്ങള്‍.
മാനവികതയുടെ ഉല്‍കൃഷ്ടമായ സന്ദേശമാണ് റമദാനും ഈദുല്‍ ഫിത്തറും മുന്നോട്ടുവെക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.
വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജ്ജിച്ച സ്വയം നവീകരണം മുന്‍പോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം.
അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ പ്രകാശിക്കുകയുള്ളൂ.
ആ വെളിച്ചം ഈ ലോകത്തെ പ്രകാശപൂര്‍ണ്ണമാക്കട്ടെ, എന്ന് കുറിച്ചാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്