സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാൻ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി
സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാൻ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.ഇതിന് സ്കൂൾ, ജില്ല, സംസ്ഥാന തലത്തിൽ റെഗുലേറ്ററി കമ്മിറ്റികൾ രൂപീകരിക്കും. ഓരോ സ്കൂളിലും ഒരുക്കുന്ന സൗകര്യങ്ങൾക്ക് അനുസരിച്ചാണ് ഫീസ് നിശ്ചയിക്കുക.
സ്കൂൾ തല കമ്മിറ്റി അംഗീകരിക്കുന്ന ഫീസിൽ കൂടുതൽ മാനേജ്മെന്റുകൾ വാങ്ങരുത് എന്നതുൾപ്പെടെയുള്ള മാര്ഗനിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കു നല്കിയിരിക്കുകയാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഓരോ സ്കൂളിലെയും സൗകര്യങ്ങള്ക്കും ശമ്ബളം ഉൾപ്പെടെയുള്ള ചെലവുകൾക്കും അനുസരിച്ചാണു ഫീസ് നിശ്ചയിക്കേണ്ടത്.
സ്കൂൾ തല റഗുലേറ്ററി കമ്മിറ്റിയിൽ 3 പിടിഎ പ്രതിനിധികൾ വേണം. പിടിഎ രൂപീകരിച്ച് 45 ദിവസത്തിനകം ഇതും രൂപീകരിക്കണം.
സ്കൂൾ തല പരാതികളിൽ തീരുമാനമെടുക്കാനാണു ജില്ലാതല സമിതി. ജില്ലാ സമിതിയുടെ ഉത്തരവ് ലംഘിച്ചാൽ സംസ്ഥാനതല സമിതിക്ക് ഇടപെടാം.
എന്നിട്ടും ഫലമില്ലെങ്കിൽ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് ചെയ്യാമെന്നും മാർ നിർദേശത്തിൽ പറയുന്നു.