യുവാവിനെ സഹോദരൻ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി

0

വാളാട്: മദ്യലഹരിയിൽ വീട്ടിലെത്തി കലഹിച്ച യുവാവിനെ സഹോദരൻ മുളവടിവെച്ച് അടിച്ചു കൊന്നതായി പരാതി. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രൻ (42) ആണ് മരിച്ചത്. ജയചന്ദ്രന്റെ ജ്യേഷ്ഠ സഹോദരൻ രാമകൃഷ്ണനാണ് മർദിച്ചത്. സംഭവ ശേഷം രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ്  സംഭവം. ജയചന്ദ്രൻ മദ്യലഹരിയിൽ ജയചന്ദ്രന്റെ ഭാര്യയേയും, അമ്മയേയും ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ മുളവടിവെച്ച് രാമകൃഷണൻ കഴുത്തിനും തലയ്ക്കും അടിച്ചതായാണ് പരാതി. അടിയേറ്റു വീണ ജയചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ജയചന്ദ്രന്റെ സുഹൃത്ത് വരയാൽ കരയോത്തിങ്കൽ രവി (45) നും മർദനമേറ്റിട്ടുണ്ട്. ഇയ്യാൾ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.രവിയുടെ പരാതി പ്രകാരം തലപ്പുഴ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top