പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പൈലറ്റാകാന്‍ അവസരം.

0


അമേഠി ഉഡാന്‍ അക്കാദമിയില്‍ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സിലേക്ക് പ്രവേശനം നേടാനായി ഇപ്പോള്‍ അപേക്ഷിക്കാം.
ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്ക്കോരോന്നിനും 50% എങ്കിലും മാര്‍ക്കോടെ പ്ലസ്‌ടു പാസായവര്‍ക്കാണ് അപേക്ഷിക്കാനാകുക. 

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 ആണ്.

''ആബ് ഇനിഷ്യോ ടു സിപിഎല്‍'' (മള്‍ട്ടി എന്‍ജിന്‍ വിമാനത്തിലെ ഇന്‍സ്‌ട്രുമെന്റ് റേറ്റിങ്ങും അടങ്ങുന്ന കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ്) പ്രോഗ്രാമില്‍ ചേരാന്‍ ഇംഗ്ലിഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്ക്കോരോന്നിനും 50% എങ്കിലും മാര്‍ക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. 
പട്ടിക, പിന്നാക്ക, സാമ്ബത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് 45% മതി. 

സ്‌റ്റുഡന്റ് പൈലറ്റ് ലൈസന്‍സ്, പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് എന്നിങ്ങനെ 3 തലങ്ങളിലായാണു പരിശീലനം. കുറഞ്ഞത് 24 മാസമാണു കോഴ്‌സ് ദൈര്‍ഘ്യം. വനിതകള്‍ക്കും അപേക്ഷിക്കാം.

കോഴ്സിനു ചേരുമ്ബോള്‍ 17 വയസ്സ് തികയണം. 28 വയസ്സു കവിയരുത്. പിന്നാക്ക / പട്ടിക വിഭാഗക്കാര്‍ക്ക് യഥാക്രമം 31 / 33 വരെയാകാം. 

158 സെന്റിമീറ്റര്‍ എങ്കിലും ഉയരമുള്ള അവിവാഹിതരായിരിക്കണം. മികച്ച ആരോഗ്യം നിര്‍ബന്ധം.

 75 സംവരണസീറ്റുള്‍പ്പെടെ ആകെ 125 സീറ്റ്. 3 മാസം വീതം ഇടവിട്ട് 4 ബാച്ചുകളിലായാണു പ്രവേശനം. ആദ്യബാച്ച്‌ ക്ലാസുകള്‍ 2023 ഓഗസ്റ്റില്‍ തുടങ്ങും. 

താല്‍പര്യമുള്ളവര്‍ക്കു സമാന്തരമായി 3 വര്‍ഷ ബിഎസ്‌സി ഏവിയേഷന്‍ ബിരുദ കോഴ്‌സിനും പഠിക്കാം. ഇതിന് 40 സീറ്റുണ്ട്. സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷ, പൈലറ്റ് അഭിരുചി / സൈക്കോമെട്രിക്‌ ടെസ്‌റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ട്. 

14ന് ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡല്‍ഹി അടക്കം 18 കേന്ദ്രങ്ങളില്‍.

 എഴുത്തുപരീക്ഷയില്‍ മികവുള്ളവര്‍ക്കു ജൂണ്‍ 27 മുതല്‍ ഇന്റര്‍വ്യൂവും പൈലറ്റ് അഭിരുചി / സൈക്കോമെട്രിക് ടെസ്‌റ്റുകളും റായ്ബറേലിയില്‍. ഫലം ജൂലൈ 18ന് അറിയാം. https://igrua.gov.in

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top