ദേശീയ പുരസ്കാര നിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്. പ്രഥമ കാർബൺ ന്യൂട്രൽ അവാർഡ് ഡൽഹിയിൽ ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നും ഏറ്റുവാങ്ങി

0
ദേശീയ പുരസ്കാര നിറവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത്. പ്രഥമ കാർബൺ ന്യൂട്രൽ അവാർഡ്   ഡൽഹിയിൽ ഇന്ന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KE വിനയൻ, സെക്രട്ടറി വിജേഷ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡയറക്ടർ ജ്യോൽസ്ന മോൾ എന്നിവർ  ഏറ്റുവാങ്ങി.
ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അന്തരീക്ഷത്തിലേക്കുള്ള ബഹിർഗമനതോത് നിയന്ത്രിക്കുന്നതിന് പഞ്ചായത്തിൽ അവലംബിച്ച നൂതന ആശയങ്ങളാണ് പഞ്ചായത്തിനെ അവാർഡ് നേട്ടത്തിന് അർഹമാക്കിയത്. ഒരു കോടി രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. 
പൂർണ്ണമായും കാർബൺ തുലിതമായി പ്രഖ്യാപിക്കപ്പെട്ട ഏക പഞ്ചായത്തെന്ന നിലയിലാണ് മീനങ്ങാടി ഗ്രാമപഞ്ചായത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്.  2016ൽ അന്നത്തെ ഭരണ സമിതിയാണ് പഞ്ചായത്തിലെ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. കാർബൺ പുറം തള്ളുന്നതിൻ്റെ അളവ് ശാസ്ത്രീയമായി തയ്യാറാക്കി ബഹിർഗമനവും സ്വാംശീകരണവും തുലിതമാക്കുന്നതിനായി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമെൻ്റുകളുമായി സഹകരിച്ച് നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ പദവിയിലേക്കെത്തിച്ചത്. ട്രീ ബാങ്കിംഗ്, പച്ചത്തുരുത്ത് സംരക്ഷണം ജൈവകൃഷി പ്രോൽസാഹനം തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി 2020 മുതൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകളാണ് പൊതുജനങ്ങളുമായി സഹകരിച്ച് നടപ്പിലാക്കിയിരുന്നത്. മറ്റ് കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾ തുടരുന്നതോടൊപ്പം അജൈവ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനും പ്രകൃതിക്ക് ഉപദ്രവകാരികളായ മാലിന്യങ്ങൾ പരമാവധി നിയന്ത്രിക്കുന്നതിനും നിലവിൽ ഗ്രാമ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. അവാർഡ് നേട്ടത്തിന് കാരണക്കാരായ മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുകയാണ് നിലവിലെ ഭരണ സമിതിയംഗങ്ങൾ.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top