ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരില്‍ സ്വയം തൊഴില്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സൗജന്യമായി ഇലക്‌ട്രോണിക് വീല്‍ചെയര്‍ നല്‍കി അനുയോജ്യമായ തൊഴിലില്‍ ഏര്‍പ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളില്‍ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തില്‍ ഏപ്രില്‍ 20നു മുമ്ബായി അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ : sepwdkerala@gmail.com.