ജനകീയ ജലബജറ്റ് പ്രകാശനവും ഇനി ഞാനൊഴുകട്ടെ മൂന്നാം ഘട്ടം ഉദ്ഘാടനവും നാളെ

0


തിരുവനന്തപുരം: സംസ്ഥാനത്തെ 94 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ജനകീയ ജലബജറ്റ് പ്രകാശനവും ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ 10.30 നാണ് ചടങ്ങുകള്‍.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നൂറു ദിന കര്‍മ പരിപാടിയുടെ ഭാഗമായിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ്. ജലബജറ്റ് ഏറ്റുവാങ്ങും.

 നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മറ്റ് വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുള്ള ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

 പശ്ചിമഘട്ട പ്രദേശങ്ങളിലെ നീര്‍ച്ചാല്‍ വീണ്ടെടുപ്പ് കൂടി ഉള്‍പ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.

 ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപത്തോണ്‍ മാപിംഗ് സംബന്ധിച്ച പുസ്തക പ്രകാശനവും ചടങ്ങില്‍ നടക്കും.

തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളില്‍ നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്. 

രാജ്യത്താദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ജനകീയ ജലബജറ്റിന് രൂപം നല്‍കിയത്.

നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, CWRDM സീനിയര്‍ സയന്റിസ്റ്റ് (റിട്ട.) സുശാന്ത് സി.എം., ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ്, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി ഐ.എ.എസ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എം.കൃഷ്ണന്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. സുരേഷ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ്. ഐ.എ.എസ്, ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍. വി. സാമുവല്‍ ഐ.എ.എസ്, ജല വിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ പ്രിയേഷ് ആര്‍, CWRDM എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍, നവകേരളം കര്‍മപദ്ധതി അസി. കോര്‍ഡിനേറ്റര്‍ ടി.പി. സുധാകരന്‍ എന്നിവര്‍ പങ്കെടുക്കും. ഹരിതകേരളം മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എബ്രഹാം കോശി ബ്ലോക്ക് പഞ്ചായത്തുകളുടെ അവതരണം നടക്കുന്ന സാങ്കേതിക സെഷനില്‍ മോഡറേറ്ററാകും.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top