പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 82.95 വിജയശതമാനം .

0



തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി) പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി.
ശിവൻകുട്ടി പ്രഖ്യാപിച്ചു. 

സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 

82.95 ശതമാനമാണ് വിജയം. മുൻ വര്‍ഷമിത് 83.87 ശതമാനം ആയിരുന്നു(0.92 ശതമാനം കുറവ്). 78.39 ആണ് VHSE വിജയശതമാനം

റെഗുലര്‍ വിഭാഗം

ആകെ കുട്ടികള്‍ 3,76,135
ആണ്‍കുട്ടികള്‍ - 1,81,624
പെണ്‍കുട്ടികള്‍ - 1,94,511
വിജയശതമാനം വിഷയം തിരിച്ച്‌ (റെഗുലര്‍ വിഭാഗം)

സയൻസ് - 87.31
കൊമേഴസ് -82.75
ഹ്യൂമാനിറ്റീസ് -71.93
2028 സ്കൂളുകളിലായി റെഗുലര്‍ വിഭാഗത്തില്‍ ആകെ 3,76,135 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ - വിഭാഗം തിരിച്ച്‌;

സയൻസ് 1,93,544
കൊമേഴസ് 1,08,109
ഹ്യൂമാനിറ്റീസ് 74,482
ടെക്നിക്കല്‍ 1,753
ആര്‍ട്സ് -64
സ്കോള്‍ കേരള 34,786
പ്രൈവറ്റ് കംപാര്‍ട്ട്മെന്റില്‍ 19,698
പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും

www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
മൊബൈല്‍ ആപ്പുകള്‍

SAPHALAM
PRD Live
iExaMS - Kerala

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top