മീനങ്ങാടി : മെയ് 30 31 തീയതികളിലായി മീനങ്ങാടിയിൽ നടക്കുന്ന കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷന്റെ ഭാഗമായുള്ള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മീനങ്ങാടി എസ്. എച്ച്.ഒ . സി. രാംകുമാർ നിർവ്വഹിച്ചു.
ചടങ്ങിൽ പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ജി. സതീഷ് കുമാർ, പ്രസിഡൻ്റ് എൻ. ബഷീർ, ജോയിൻ്റ് സെക്രട്ടറി ഇർഷാദ് മുബാറക്, വൈസ് പ്രസിഡൻറ് എം.ബി. ബി ഗേഷ്, അസോസിയേഷൻ സംസ്ഥാന നിർവാക സമിതിയംഗം ബിപിൻ സണ്ണി, ജനറൽ കൺവീനർ സി. എൻ.അയ്യൂബ്, ചെയർമാൻ വി.എ. ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.