കേരളത്തിലെ പോലീസ് സേന ഏറ്റവും മികച്ചതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ .ഈ സംഘടനക്ക് രാഷ്ട്രീയമുണ്ടെങ്കിലും ജോലിയിൽ സംഘടനയോ രാഷ്ട്രീയമോ കടന്ന് വരാറില്ല. ഞാനും നിങ്ങളും ഒരുപോലെയെന്നും അതാണ് എന്നെ ഈ പരിപാടിയുടെ ഉദ്ഘാടകനാക്കിയതെന്നും സ്പീക്കർ എഎൻ.ഷംസീർ
കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷനും, കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ എഎൻ.ഷംസീർ.
24 മണിക്കൂറും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവരാണ് പോലീസുകാർ. അവരിൽ വരുന്ന ചെറിയ വീഴ്ചകൾ വരെ പൊതു സമൂഹത്തിൽ ആഴ്ന്നിറങ്ങും. മികച്ച സേനയാണ് പോലീസിൻ്റെത്. വിദ്യാഭ്യാസം കൊണ്ടും അന്വേഷണാത്മക പ്രവർത്തന മികവുകൊണ്ടും പോലീസ് സേന സംസ്ഥാനത്തിന് തന്നെ അഭിമാനമാണെന്നും ഷംസീർ പറഞ്ഞു..
ജൂലൈ 1ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കൺവെൻഷന് മുന്നോടിയായാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ കൺവെൻഷൻ നടക്കുന്നത്.
ജില്ലാസെക്രട്ടറി പി.ജി.സതീഷ് കുമാർ, ജില്ലാ പ്രസിഡണ്ട് എൻ ബഷീർ, മാനന്തവാടി എം.എൽ എ കേളു, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, സിനിമാ താരങ്ങളായ ഉണ്ണിരാജ, സിബി തോമസ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പോലീസ് കുടുംബാംഗങ്ങൾക്കായുള്ള വിവിധയിനം മൽസര പരിപാടികളും നടത്തി.