മാനന്തവാടി: സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ബാവലി ഭാഗത്ത് നടന്ന പരിശോധനയിൽ പിടികൂടിയത് ഒന്നര കിലോ കഞ്ചാവ് ,
മാനന്തവാടി എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പരിശോധന സംഘം സംഭവവുമായി ബന്ധപ്പെട്ട് 4 പ്രതികളെയും 1.5 kg കഞ്ചാവും ഒരു മാരുതി കാറും കസ്റ്റഡിയിലെടുത്തു,
മാരുതി കാറിൽ 800 ഗ്രാം കഞ്ചാവുമായി വൈത്തിരി പൊഴുതന അച്ചു നിവാസിൽ, അക്ഷയ്
400 ഗ്രാം കഞ്ചാവുമായി കാസർഗോഡ് ജില്ലയിൽ കാരടുക്ക പോസ്റ്റിൽ, വിവേകാനന്ദ നഗർ ലക്ഷം വീട് കോളനിയിലെ ബിജു,
30 ഗ്രാം കഞ്ചാവുമായി കണിയാമ്പറ്റ കാരിക്കുടിയൻ വീട്ടിൽ, ഷൈജൽ. K S,
100 ഗ്രാം കഞ്ചാവുമായി കോഴിക്കോട് കക്കോടിമുക്ക് , പേരടി ഇല്ലത്തു വീട്ടിൽ സാദിക്ക്. പി, എന്നിവരാണ് പിടിയിലായത്.
സിവിൽ എക്സ്സൈസ് ഓഫീസർമാരായ അനൂപ്, പ്രിൻസ്, ജോബിഷ്, നിക്കോളാസ് ജോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.