മീനങ്ങാടി: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി
ജീവിതം പുകയിലയിൽ പുകയരുത് എന്ന പ്രമേയവുമായി 'പുകയില്ല' പുകയിലരഹിത വിദ്യാലയം ക്യാമ്പയിന് മീനങ്ങാടിയിൽ തുടക്കമായി.
മീനങ്ങാടി ഗ്രാമപഞ്ചായത്തും സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തിയതിൻ്റെ തുടർച്ചയായാണ് പുകയിലരഹിത വിദ്യാലയം ക്യാമ്പയിന് മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വേദിയൊരുങ്ങിയത്.
ഇതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ 11 സ്കൂളുകളിലും, 2 കോളേജുകളിലും പുകയില നിരോധിത ബോർഡുകളും സ്ഥാപിക്കും. പദ്ധതി പൂർത്തീകരണത്തിൻ്റെ ഭാഗമായി മുന്നറിയിപ്പ് ബോർഡുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ സ്കൂളിന് കൈമാറി .
മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കിയത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഏറ്റെടുത്ത് നടപ്പിലാക്കുന്ന പദ്ധതിക്ക് ഹെൽത് ഇൻസ്പെക്ടർ ഗീതയാണ് നേതൃത്വം നൽകുന്നത്. സ്കൂൾ പരിസരത്തെ ലഹരി വിൽപന പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി സ്കൂളുകളിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ജീവിതം തകർക്കുന്ന അതി മാരക രാസ ലഹരികൾ വിദ്യാലയങ്ങളിലടക്കം ഭീകരവിപത്തായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ ലഹരിക്കെതിരെ മീനങ്ങാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.
പ്രൈമറി വിദ്യാർത്ഥികൾക്ക് വരെ എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിൽ പുകയില വിരുദ്ധ ബോധവൽക്കരണ കിറ്റി ഷോയും ഇതിൻ്റെ ഭാഗമായി നടത്തിയിരുന്നു.
സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ തങ്ങളുടെ സഹപാഠികൾ ലഹരി വലയിൽ കുടുങ്ങാതിരിക്കുന്നതിനും, അകപ്പെട്ട് പോയവരെ അതിൽ നിന്ന് രക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്നു എന്നതും, ഇത് വിദ്യാലയങ്ങളിൽ വരുത്തുന്ന മാറ്റവും ഏറെ മാതൃകാപരമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിങ്ങൾക്കായി
👇👇👇