കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വസ്തുനികുതി വർദ്ധിപ്പിച്ചു കൊണ്ടും, കെട്ടിട നിർമ്മാണ ഫീസുകൾ വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഏൽപ്പിക്കുന്നതാണെന്നും ആയത് ഒരു നിലക്കും നടപ്പിലാക്കാൻ സാധിക്കാത്തതാണെന്നും കൗൺസിൽ യോഗം വിലയിരുത്തി.
കെട്ടിട നിർമ്മാണ രംഗത്ത് വരുത്തിയിട്ടുള്ള ഫീസ് വർദ്ധനവ് ഒരു നിശ്ചിത ആനുപാതിക വർദ്ധനവിനെക്കാൾ കൂടിപ്പോയതായി കൗൺസിൽ വിലയിരുത്തി.
ആയതിനാൽ, വർദ്ധന വരുത്തിയ രണ്ടു ഉത്തരവുകളും സർക്കാർതലത്തിൽ പുനഃ പരിശോധിച്ചു സാധാരണക്കാരായ ആളുകൾക്കുള്ള നിലവിലെ ആശങ്ക പരിഹരിക്കണമെന്നും സർക്കാർ സമ്മതം നൽകുകയാണെങ്കിൽ വർദ്ദനവിലൂടെ ലഭിക്കുന്ന അമിത തുക വേണ്ട എന്നു വെക്കാൻ നഗരസഭ തയ്യാറാണെന്നും നഗരസഭ കൗൺസിൽ ഐക്യകണ്ഠേന തീരുമാനിച്ചു.
യോഗത്തിൽ നഗരസഭ ചെയർമാൻ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ പി മുസ്തഫ, കൗൺസിലർമാരായ ഡി രാജൻ, എം ബി ബാബു, റെജുല ടി കെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.