കഞ്ചാവുമായി 2 പേർ പിടിയിൽ

0

വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ  എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.ആർ.ഹരിനന്ദനൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി പെരിക്കല്ലൂർ കടവ് അതിർത്തി ഭാഗത്ത് നടത്തിയ പട്രോളിംഗിൽ കർണ്ണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവന്ന 550 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വടകര ഏരത്തു വീട്ടിൽ ഇ.വി നൗഫൽ (41), കുനിയിൽ വീട്ടിൽ ഫാരിസ് കെ (36) എന്നിവരെ കസ്റ്റഡിയിലെടുത്തു.ഇവർ സഞ്ചരിച്ച KL.18 AC 0732 നമ്പർ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ എം.ബി ഹരിദാസൻ , കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ് എം.സി., അൻവർ .സി  ,അശ്വതി എന്നിവരും പരിശോധന സംഘത്തിൽ  ഉണ്ടായിരുന്നു.


Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top