തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കണ്‍സെഷന്‍ കാര്‍ഡ് നിര്‍ബന്ധം.പ്ലസ് ടു വരെയുള്ളവര്‍ക്ക് യൂണിഫോം ഉള്ളതിനാല്‍ കാര്‍ഡ് വേണ്ട. ഈ വര്‍ഷത്തെ കണ്‍സെഷന്‍ കാര്‍ഡ് മഞ്ഞ നിറത്തിലായിരിക്കും.
വീട്ടില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കണ്‍സെഷൻ അനുവദിക്കൂ. നേരിട്ട് ബസ് സര്‍വീസുള്ള റൂട്ടുകളില്‍ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.
സര്‍ക്കാര്‍ സ്‌കൂളുകള്‍, കോളേജ്, ഐ ടി ഐ, പോളിടെക്നിക് എന്നിവരുടെ ഐ ഡി കാര്‍ഡില്‍ റൂട്ട് രേഖപ്പെടുത്തിയിരിക്കണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലല്‍ സ്ഥാപനങ്ങള്‍ക്ക് ആര്‍ ടി ഒ/ജോ. ആര്‍ ടി ഒ അനുവദിച്ച കാര്‍ഡ് നിര്‍ബന്ധമാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ കണ്‍സെഷൻ അനുവദിക്കൂ.