മീനങ്ങാടി: അപ്പാട് യൂക്കാലിക്കവല കോളനിയിലെ ബൊമ്മിയുടെയും കാളൻ്റെയും വീടിന് മുകളിലേക്കാണ് സമീപത്തെ തേക്ക് മരം കടപുഴകി വീണത്. ഇന്ന് വൈകുന്നേരം 3 മണിയോടെ ഉണ്ടായ മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിലാണ് തേക്ക് മരം വീടിന് മുകളിലേക്ക് പതിച്ചത്. ആ സമയത്ത് കാളനും, ഭാര്യ ബൊമ്മിയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെ 7 പേർ വീടിനുള്ളിലുണ്ടായിരുന്നു. വീടിനോട് ചേർന്നുള്ള ചാർത്തിൽ കുടുംബത്തിലെ 2 പേർ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടുംബമുള്ളത്. പ്ലാസ്റ്റിക്ക് ഷീറ്റ് മേഞ്ഞ
ചാർത്ത് പൂർണ്ണമായും തകർന്നു. വീടിൻ്റെ മേൽക്കൂരക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് മരം മുറിച്ച് മാറ്റിയത്.