ജില്ലയിൽ മുൻഗണന വിഭാഗം (പി.എച്ച്.എച്ച്/ എ.എ.വൈ) റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ 9188527301 എന്ന നമ്പറിൽ അറിയിക്കാം.
നമ്പർ ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും റേഷൻ കടകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.
അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ചിട്ടുള്ള കാർഡുടമകൾക്കെതിരെ പിഴ ചുമത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.