പോലീസ്, ഫയര്‍ഫോഴ്‌സ് , ആംബുലന്‍സ് അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒറ്റനമ്ബര്‍ "112" രാജ്യത്തെവിടെയും

0


അടിയന്തര സേവനങ്ങള്‍ക്കായി എങ്ങനെ ബന്ധപ്പെടാമെന്ന നിര്‍ദേശവുമായി കേരള പോലീസ്.

ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്.

പോസ്‌റ്റിന്റെ പൂര്‍ണ്ണ രൂപം.

'അടിയന്തര സേവനങ്ങള്‍ക്ക് 112 എന്ന നമ്ബറില്‍ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
പോലീസ്, ഫയര്‍ഫോഴ്‌സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവയുടെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേക്ക് വിളിച്ചാല്‍ മതി.പോലീസിനെ വിളിക്കുന്ന 100 എന്ന നമ്ബര്‍ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്ബറിലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്.
100-ല്‍ വിളിക്കുമ്ബോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് കാള്‍ പോകുന്നത്. ഇനി മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച്‌ ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാം. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക്  
സന്ദേശമെത്തും. ഇതനുസരിച്ച്‌ പോലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലസ് വഴി സന്ദേശം നല്‍കും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്ന സിമ്മുകളുള്ളതോ ആയ മൊബൈല്‍ ഫോണുകളില്‍ നിന്നുവിളിച്ചാലും ലാന്‍ഡ് ഫോണുകളില്‍ നിന്നു വിളിച്ചാലും സേവനം ലഭ്യമാകും'

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top