250 ലേറെ വയനാട് സ്വദേശികൾ തട്ടിപ്പിനിരയായി കുവൈറ്റിൽ കുടുങ്ങിക്കിടക്കുന്നുണ്ടന്ന് കുവൈറ്റ് വയനാട് അസോസിയേഷൻ ഭാരവാഹികൾ .ഇവർക്ക് നിയമ സഹായമുൾപ്പടെ നൽകി വരികയാണെന്നും ഭാരവാഹികൾ.

0


കുവൈറ്റ് വയനാട് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം ഉറപ്പാക്കുന്ന വിദ്യാ കിരൺ പദ്ധതിയുമായി ബന്ധപ്പെട്ട് ഭാരവാഹികൾ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 
2015 ൽ രൂപീകൃതമായ സംഘടന ഇതിനോടകം നിരവധി പേരെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു. 
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ സ്പോർട്സ് കൗൺസിൽ ഹാളിലാണ് വിദ്യാ കിരൺ പദ്ധതിയുടെ ഉദ്ഘാടനം. 

ടി.സിദ്ദിഖ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. തീർത്തും നിർദ്ധനരായ തെരഞ്ഞ ടുത്ത 120 വിദ്യാർത്ഥികൾക്കാണ് പഠനസഹായം നൽകുന്നത്.
കുവൈറ്റിലേക്ക് പോകുന്നവർ വിസ തട്ടിപ്പിനിരയാകാതിരിക്കാൻ സംഘടനയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടന്നും ഇവർ പറഞ്ഞു. ആവശ്യക്കാർക്ക് 
9526240610.
എന്ന നമ്പറിൽ ബന്ധപ്പെടാം
വാർത്താസമ്മേളനത്തിൽ  , റോയ് മാത്യു, അജേഷ് സെബാസ്റ്റ്യൻ ,മിനി കൃഷ്ണ,
റംസി ജോൺ  എന്നിവർ പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top