സ്വര്‍ണം: പവന് 560 രൂപ കുറഞ്ഞു

0


സ്വര്‍ണവില ഇന്ന് വലിയ കുറവില്‍. പവന് 560 രൂപ കുറഞ്ഞ് 44,240 രൂപയിലെത്തി. ഇന്നലെ 240 രൂപയുടെ വര്‍ധനവാണുണ്ടായിരുന്നു.പവന് 44,800 രൂപയായിരുന്നു ഇന്നലെ. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5,530 രൂപയാണ്.

മെയ് അഞ്ചിലെ 45,760 രൂപയാണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് വില. എന്ന നിരക്കായിരുന്നു. ഗ്രാമിന് അന്ന് 5,720 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. 60 രൂപ കുറഞ്ഞ് 4,585 രൂപയാണ് ആയത്. ഇന്നലെ 4,645 രൂപയായിരുന്നു.

വെള്ളിവിലയും കുറഞ്ഞു

വെള്ളിവില ഇന്നലത്തെ 79 രൂപയില്‍ നിന്ന് ഒരു രൂപ കുറഞ്ഞ് 78 രൂപയായി. എന്നാല്‍ ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ ഇന്നും 103 രൂപയായി തുടരുന്നു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top