കൽപ്പറ്റ: മേപ്പാടി കല്ലുമല കൊല്ലിവയൽ കോളനിയിലെ ശിവദാസൻ്റെ ഭാര്യ സിനിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളിൽ ഉണക്കാനിട്ട തുണിയെടു ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് ലഭ്യമായ വിവരം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മിന്നലേറ്റ സിനിയെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവും രണ്ട് മക്കളുമുണ്ട്.