വിദ്യാഭ്യാസ അവാര്‍ഡ്: അപേക്ഷ ക്ഷണിക്കുന്നു

0



കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2023 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ്ണപ്പതക്കം/ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 30 നു മുമ്ബായി സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്.

അപേക്ഷ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ നിന്നും കണ്ണൂരിലുള്ള ഹെഡ്ഡാഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. അപേക്ഷാ ഫോറം തപാലില്‍ ആവശ്യ മുള്ളവര്‍ 5 രൂപ സ്റ്റാമ്ബ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍-670001 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്ണൂര്‍ (0497 2702995), കോഴിക്കോട് (0496 2984709), എറണാകുളം (9446451942), തിരുവനന്തപുരം (9995091541).

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top