ലഹരി നിർമ്മാർജനത്തിനായി സർക്കാരും ഭരണകൂടവും പൊതുസമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോഴും ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിന്തറ്റിക് ലഹരി ഉൾപ്പടെ ന്യൂ ജൻ ലഹരിയിലേക്ക് പുതു തലമുറ വഴി തെറ്റി പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടക്കുന്നത്.
കോളേജ് വിദ്യാർത്ഥികൾക്കായി മൂകാഭിനയം ലഹരിവിരുദ്ധ ബോധവൽക്കരണ സ്റ്റാളുകളൊരുക്കൽ തുടങ്ങിയ മൽസരവും സംഘടിപ്പിച്ചിരുന്നു. പ്രദർശനങ്ങളുടെ വിവരണം ലഹരി ഉപയോഗത്തിൻ്റെ
കൊടും ഭീകരത വെളിവാക്കുന്നതായി
ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ആരോഗ്യമുള്ള മനസ്സുമെന്നാണ് പറയപ്പെടുന്നത്. ഏതെങ്കിലും ഒരു ലഹരി ഉപയോഗിക്കുന്നവർക്ക് ഇത് രണ്ടും നിലനിർത്താൻ സാധ്യമാകാതെ വരുന്നു. യുവ തലമുറ ലഹരി ഉപയോഗിക്കുന്നതിലൂടെ നാളെ സമൂഹത്തിന് മുതൽകൂട്ടാവേണ്ട യുവത്വം പാഴാവുക മാത്രമല്ല, സ്വന്തം കുടുംബത്തിനു കൂടി ഉപകരിക്കാതെ പോകുന്ന സത്യമാണ് നിലവിൽ കണ്ടുവരുന്നത്. ആധുനിക സാഹചര്യത്തിൽ ലഹരി ഉപയോഗിക്കുന്നത് താരപരിവേഷം ലഭിക്കുമെന്ന മിഥ്യാധാരണയിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ലഹരി വിരുദ്ധ ദിനത്തിന് മുന്നോടിയായി ലഹരി ഉപയോഗവും മനസ്സികാരോഗ്യവും എന്ന വിഷയത്തിൽ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ ക്വിസ് മൽസരവും ഏറെ ശ്രദ്ധേയമായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് KE വിനയൻ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് മുഖ്യാഥിതിയായി.
DMO ഡിനീഷ്ഠി പി, ഡെപ്യൂട്ടി DMO പ്രിയാ സേന, DPM സമീഹ സൈതലവി, മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവർ സംസാരിച്ചു. വിവിധ മൽസരങ്ങളിൽ വിജയിച്ചവർക്കുളള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു