പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ.

0
പതിനാലുകാരിയെ ഗർഭിണിയാക്കിയ കേസിൽ  യുവാവിനെ പോക്സോ കോടതി ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു .

കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ പുഴങ്കുനി കോളനിയിലെ ചന്ദ്രൻ എന്ന സുനി (34) യെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ.സുനിൽകുമാർ ശിക്ഷിച്ചത്. 2021 ലായിരുന്നു കേസിനാസ്പദമായ സംടവം. കുട്ടിക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു ചികിത്സക്കെത്തിയ കുട്ടി ഗർഭിണിയാണന്നറിഞ്ഞത് .

ബലാൽസംഗത്തിന് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടക്കാത്ത പക്ഷം ആറ് മാസം തടവും പോക്സോ നിയമപ്രകാരം രണ്ട് വകുപ്പുകളിൽ ജീവപര്യന്തവും ഓരോ ലക്ഷം രൂപ വീതം പിഴയും പിഴ അടച്ചില്ലങ്കിൽ ഓരോ വർഷം വീതം കഠിന തടവും മറ്റൊരു വകുപ് പ്രകാരം 20 വർഷം തടവും ഒരു ലക്ഷം പിഴയും പിഴ അടച്ചില്ലങ്കിൽ ആറ് മാസം കഠിന തടവും എസ്.എസ്.ടി. അതിക്രമം തടയൽ നിയമ പ്രകാരം ജീപപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലങ്കിൽ ഒരു വർഷം കഠിന തടവും ആണ് ശിക്ഷിച്ചത്. മൂന്ന് ജീവപര്യന്തം തടവും മറ്റ് രണ്ട് 20 വർഷം തടവും ഒരുമിച്ച് ജീവപര്യന്തമായി ഒരുമിച്ച് അനുഭവിച്ചാൽ മതി.  പ്രതിയുടെ ഭാര്യയുടെ ബന്ധുവാണ് ഇരയായി പെൺകുട്ടി. ഇരയായ പെൺകുട്ടിയും കുഞ്ഞും കുറച്ചു കാലം നിർഭയ കേന്ദ്രത്തിലായിരുന്നുപ്രോസിക്യൂഷന് വേണ്ടി അഡ്വ.യു കെ. പ്രിയ, അഡ്വ.ജി.ബബിത എന്നിവർ ഹാജരായി.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top