പനിയും വയറിളക്കവും ;മൂന്ന് വയസുകാരൻ മരിച്ചു

0


സഹോദരൻ ചികിത്സയിൽ

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പള്ളിക്കുന്ന്
അമ്പലമൂട് പണിയകോളനിയിലെ വിനോദിന്റേയും, നിമിഷയുടേയും മകൻ നിഭിജിത്ത് (3) ആണ് മരിച്ചത്. ഇന്നലെ ഉച്ച മുതൽ പനിയും, വയറിളക്കവും അനുഭവപ്പെട്ട കുട്ടി ഇന്ന് രാവിലെയോടെ അവശനിലയിലാകുകയും തുടർന്ന് കമ്പളക്കാട് ആരോഗ്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ മരണപ്പെട്ടിരുന്നു. കുട്ടിയുടെ മരണകാരണം വ്യക്തമാകുന്നതിനായി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പനി മൂലമാണോ മരണമെന്നുള്ള ഓദ്യോഗിക സ്ഥിരീകരണം പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാകുന്നുള്ളൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനിടെ സമാന രോഗ ലക്ഷണങ്ങളോടെ നിഭിജിത്തിന്റെ സഹോദരൻ ബിനിജിത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top