ആരോഗ്യ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0

ആരോഗ്യ ഗ്രൂപ്പിന്റെ അഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് കമ്പളക്കാട് ആരോഗ്യ ഹോസ്പിറ്റലിൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നവോദയ ഗ്രന്ഥശാലയുടെയും സഹകരണത്തോടെ ജൂൺ 14 നു നടക്കുന്ന രക്ത ദാന ക്യാമ്പയിൻ്റെ  പ്രചരണാർത്ഥം വയനാട് ബൈക്കേഴ്സ് ക്ലബ്ബുമായി സഹകരിച്ചു  സൈക്കിൾ റാലിയും നടത്തി.
ചടങ്ങിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കമലാ രാമൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്  ബിനു ജേക്കബ് അധ്യക്ഷത വഹിച്ചു.
എസ്.എസ്-എൽ - സി., പ്ലസ് ടു വിജയികൾക്കുള്ള  അവാർഡ് ദാനം  സുമ ടീച്ചർ നിർവഹിച്ചു. നവോദയ ഗ്രന്ഥശാല പ്രസിഡന്റ്‌  പി സി മജീദ് 
രക്തദാന സന്ദേശം നൽകി.
ആരോഗ്യ ഗ്രൂപ്പ്‌ ഡയറക്ടർമാരായ ഡോ മുഹമ്മദ്‌ സാജിദ്, ഇബ്നു ബാസ്,  സി രവീന്ദ്രൻ,
അസ്‌ലം ബാവ, ഡോ അംബി ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top