പുൽപള്ളി: കർണാടക അതിർത്തിയായ പെരിക്കല്ലൂർ,കബനി തീര മേഖലകളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന സുൽത്താൻ ബത്തേരി നെൻമേനി കരടിപ്പാറ ദേശത്ത് നൊട്ടത്ത് സുഹൈൽ (23), നെൻമേനി കരടിപ്പാറ കിഴക്കേതിൽ അൻഷാദ് (24) എന്നിവർ പിടിയിലായത്.
52 gm കഞ്ചാവ് പ്രതികളിൽ നിന്നും കണ്ടെടുത്തു. കഞ്ചാവ് പിടിച്ചതിന് പുൽപ്പള്ളി പോലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്.
രണ്ടാഴ്ച്ച മുൻപ് അര കിലോ കഞ്ചാവും കാറും അടക്കം 4 പേരേ പോലീസ് പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് കരടി പാറ ഭാഗത്ത് രാഷ്ട്രീയ പാർട്ടികളും,പൗര പ്രമുഖന്മാരും ചേർന്ന് വിപുലമായ ലഹരി വിരുദ്ധ ജനകീയ സമതി വിളിച്ചു ചേർത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു .
സുൽത്താൻ ബത്തേരി എക്സൈസ് പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മറിൻ്റെ നേതൃത്യത്തിലുള്ള
പരിശോധന സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ - അമൽ തോമസ്, ജിബിൻ. ഷിനോജ്.എം.ജെ.രതീഷ് . കെ.
വനിതാ സിവിൽ എക്സൈസ് ഓഫീസർ , സുദിവ്യ ബായ് എന്നിവരുമുണ്ടായിരുന്നു.