MDMA കൈവശം വച്ച കുറ്റത്തിന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ പുൽപ്പറമ്പിൽ വീട്ടിൽ ഹാനി മാഹിൻ . പി എം (29) ആണ് പിടിയിലായത്. താഴെ മുട്ടിൽ ഭാഗത്ത് നിന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗിൽ നിന്നും 9.34 ഗ്രാം MDMA കണ്ടെത്തി. ഇയാൾ സഞ്ചരിച്ച KL07 N7445 നമ്പർ യമഹ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലും കൽപ്പറ്റ കോടതിയിൽ ഹാജരാക്കി .
പ്രിവന്റീവ് ഓഫീസർ ഷിജു എം സി സിവിൽ എക്സൈസ് ഓഫീസർമാരായ മനു.കെ , പിന്റോ ജോൺ , മിഥുൻ കെ., വനിതാ സിവിൽ ഓഫീസറായ സൂര്യ കെ .വി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്..