സംസ്ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ്

0

തിരുവനന്തപുരം: നാളെ (20-06-2023 ചൊവ്വ) സംസ്ഥാന വ്യാപകമായി കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെഎസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യര്‍


ഉന്നതവിദ്യാഭ്യാസ മേഖലയെ എസ്‌എഫ്‌ഐ തകര്‍ത്തെറിയുമ്ബോള്‍, സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

എസ് എഫ് ഐ നേതാക്കന്മാര്‍ കേരളത്തില്‍ കുമ്ബിടികളാവുന്നു. പരീക്ഷ എഴുതാത്ത സംസ്ഥാന സെക്രട്ടറി പരീക്ഷ ജയിച്ചതായി കോളേജ് വെബ്സൈറ്റില്‍ വരുന്നു,എം ഫില്‍ പഠിക്കുന്ന എസ് എഫ് ഐ നേതാവ് വിദ്യ അതേ സമയം തന്നെ ഗസ്റ്റ് ലെക്ചര്‍ ആയി ജോലിയെടുക്കുന്നു, എം എസ് എം കോളേജില്‍ റെഗുലര്‍ ഡിഗ്രിക്ക് പഠിക്കുന്ന നേതാവ് കലിംഗ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠിച്ച സര്‍ട്ടിഫിക്കറ്റ് കിട്ടുന്നു. ഇത്തരത്തിലുള്ള കുമ്ബിടിമാരെ നിലക്കുനിര്‍ത്താൻ സി പി ഐ എം തയ്യാറാവണം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സംഘടനാ പ്രവര്‍ത്തനത്തിന് വേണ്ടി ഉപയോഗിക്കുന്ന എസ് എഫ് ഐ നടപടി വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജുകളില്‍ എസ് എഫ് ഐ നേതാക്കന്മാര്‍ക്ക് അഡ്മിഷൻ ലഭിക്കുന്നത് വഴിവിട്ട രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. 

നിഖില്‍ തോമസിന് അഡ്മിഷൻ നല്‍കിയത് കേരള യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ തീയതി കഴിഞ്ഞ ശേഷമാണ്. 2022 ജനുവരി മൂന്നാം വാരം കേരള യൂണിവേഴ്സിറ്റിയുടെ അഡ്മിഷൻ കഴിഞ്ഞതാണ്. നിഖിലിന് അഡ്മിഷൻ നല്‍കുന്നതിനു വേണ്ടി ജനുവരി 31 വരെ അഡ്മിഷൻ നല്‍കാമെന്നു ജനുവരി 30 ന് കോളേജുകള്‍ക്ക് കേരള സിന്ഡിക്കേറ്റ് നിര്‍ദേശം നല്‍കുന്നു. ഇതില്‍ ഇടപെടല്‍ നടത്തിയത് സി പി ഐ എം ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റ് അംഗവും സിന്ഡിക്കേറ്റ് അംഗവുമായ കെ എച് ബാബുജാൻ ആണ്. നിഖില്‍ കലിംക യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടില്ല എന്ന് അവിടുത്തെ രജിസ്ട്രേറര്‍ പറയുമ്ബോള്‍ വലിയ ക്രിമിനല്‍ കുറ്റമാണ് നിഖില്‍ ചെയ്തത്. അത് അന്വേഷിക്കപ്പെടണം.ഒപ്പം നിഖില്‍ സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ലായെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ ഗൂഡലോചനയുണ്ട്. കേരളത്തിലെ വ്യാജന്മാര്‍ക്കും നുണയന്മാര്‍ക്കും നേതൃത്വം നല്‍കുന്നതും സംരക്ഷിക്കുന്നതും SFI സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. 


നിഖിലിനെ സംരക്ഷിക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയ ആര്‍ഷോയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസ് മേധാവിക്ക് കത്ത് നല്‍കിയെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടി ചേര്‍ത്തു.

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top