മീനങ്ങാടിയിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന; ഹോട്ടലും, ചിക്കൻ സ്റ്റാളും അടച്ചു പൂട്ടി.

0



മീനങ്ങാടി: ഗുണമേന്മയുള്ള ഭക്ഷണവും, വൃത്തിയുള്ള സാഹചര്യവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായി മീനങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിൽ നിരന്തരമായി മീനങ്ങാടിയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നടത്തി വരുന്ന പരിശോധനക്കിടെ മീനങ്ങാടി ടൗണിലെ 2 സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. മാർക്കറ്റ് റോഡിന് സമീപം പ്രവർത്തിക്കുന്ന ബ്രദേഴ്സ് ഹോട്ടൽ, സമീപത്തായുള്ള ന്യൂ ഫ്രണ്ട്സ് ചിക്കൻ സ്റ്റാൾ എന്നീ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. ഇതിന് മുൻപും ഈ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സമാനമായ സാഹചര്യത്തെ തുടർന്ന് അടക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 

സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന  സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗീത പറഞ്ഞു.
മീനങ്ങാടി മാർക്കറ്റും പരിസരവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മാലിന്യനീക്കം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന റിപ്പോർട്ട് ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്നും ഗീത പറഞ്ഞു

Post a Comment

0Comments

Post a Comment (0)

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!
To Top